സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി അടിച്ചവരുടെ വിസകള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ രാജാവിന്‍റെ ഉത്തരവ്
മൂന്ന് മാസത്തേക്ക് എല്ലാവര്‍ക്കും സൌജന്യമായി ഓട്ടോമാറ്റിക്കായി ഇത് പുതുക്കി നല്‍കും
Update: 2020-04-08 11:11 GMT
സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി അടിച്ചവരുടെ വിസകള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൌദിയില് നിന്നും നാട്ടിലേക്ക് പോയി വരാനുള്ള താല്‍ക്കാലിക വിസകളാണ് റീ എന്‍ട്രി വിസകള്‍. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള തിയതികള്‍ക്കിടയില്‍ കാലാവധിയുള്ള എല്ലാ റീ എന്‍ട്രി വിസകളും സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്. ഇതിന് ഫീസുകളോ മറ്റു നടപടിക്രമങ്ങളോ ഇല്ല. എല്ലാവരുടേയും അബ്ഷീറില്‍ വരും ദിവസങ്ങളില്‍ കാലാവധി നീട്ടി ലഭിക്കും.