സൗദിയില്‍ ഇന്ന് മൂന്ന് മരണവും 364 പുതിയ കേസുകളും; രോഗമുക്തി 19 പേര്‍ക്ക്  

സൌദി ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്

Update: 2020-04-10 12:52 GMT

സൗദിയില്‍ ഇന്ന് മൂന്ന് മരണവും 364 പുതിയ കേസുകളും സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3651 ഉം മരണം 47 ഉം ആയി ഉയര്‍ന്നു. 19 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 685 ആയി ഉയര്‍ന്നു. റിയാദില്‍ മാത്രം രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. മക്കയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 90 പേര്‍ക്ക് മക്കയില്‍ മാത്രം പുതുതായി അസുഖം സ്ഥിരീകരിച്ചു. ഇന്നത്തെ ബാക്കിയിടങ്ങളിലെ പുതിയ കേസുകള്‍ ഇങ്ങിനെ. മദീന 78, റിയാദ് 69, ജിദ്ദ 54, തബൂക്ക് 22, ഖതീഫ് 12, ബുറൈദ 9, ദമ്മാം 6, ഹുഫൂഫ് 5, അല്‍ റസ്സയിലും താഇഫിലും നാല് വീതം.

കൂടുതല്‍ സമഗ്രമായി വിവരങ്ങള്‍ രാത്രി സൌദി സമയം 9ന് മീഡിയവണില്‍ തത്സമയം കാണാം.

Similar News