മദീനയിലെ പ്രധാന ഭാഗങ്ങള്‍ പൂര്‍ണമായും അടച്ചു: അടച്ച മേഖലയിലുള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല; ഭക്ഷണം മന്ത്രാലയം നേരിട്ടെത്തിക്കും
മദീനയില്‍ രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക് എത്തുകയാണ്
Update: 2020-04-10 13:33 GMT
മദീനയിലെ പ്രധാന ഭാഗങ്ങള്‍ പൂര്‍ണമായും അടച്ചു. അടച്ച മേഖലയിലുള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല. ഇവിടെ വീടുകളിലേക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും മന്ത്രാലയം നേരിട്ടെത്തിക്കും. അല്‍ശുറൈബാത്ത്, ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു ഭാഗം, ബനീ ഖുദ്ര എന്നീ മേഖലകളിലാണ് കര്‍ഫ്യൂ കര്‍ശനമാക്കി അടച്ചത്. അനിശ്ചിത കാലത്തേക്കാണ് തീരുമാനം. മദീനയില്‍ ഇന്ന് 78 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗബാധിതര്‍ ആകെ 498 ആയി. എന്നാല്‍ നാല് പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. 19 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.