സൗദിയില്‍ ഇന്ന് അഞ്ച് മരണവും 382 പുതിയ കോവിഡ് കേസുകളും; മക്കയില്‍ 132 പുതിയ കേസുകള്‍
സൌദി ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്
സൌദിയില്‍ ഇന്ന് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 52 ആയി. ഇന്ന് 382 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം നാലായിരം പിന്നിട്ട് 4033 ആയി. ഇന്ന് 35 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. 3261 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. മരിച്ചവരില്‍ മൂന്ന് പേര്‍ വിദേശികളാണ്. രണ്ട് പേര്‍ ജിദ്ദയിലും ഒരാള്‍ മക്കയിലും. മദീനയിലും ജിദ്ദയിലും ഒരു സ്വദേശി പൌരനുമാണ് മരിച്ചത്.
ഇന്ന് മക്കയില്‍ മാത്രം 131 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മക്കയില്‍ രോഗബാധിതരുടെ എണ്ണം 852 ആയി. മരണം 11 ആയും ഉയര്‍ന്നു. മദീനയില്‍ 95 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രോഗസംഖ്യ 593 ആയി. മരണം ഇവിടെ 20 ആയി. റിയാദില്‍ ഇന്ന് 76 പുതിയ കേസുകളടക്കം രോഗസംഖ്യ 1106 ആയി ഉയര്‍ന്നു. ജിദ്ദയില്‍ 50 കേസുകളടക്കം ആകെ കേസുകള്‍ 581 കേസുകളായി. 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. ദമ്മാമില്‍ 15, യാമ്പു 5 എന്നിങ്ങിനെ പുതിയ കേസുകളും സ്ഥിരീകരിച്ചു.