കോവിഡ് തടയാന്‍ രണ്ടര ലക്ഷം തൊഴിലാളികളെ സൗദി സ്കൂളുകളിലേക്ക് മാറ്റിത്തുടങ്ങി; അറുപതിനായിരത്തിലേറെ മുറികള്‍ സജ്ജം 

കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തിയാണ് സ്കൂളുകളിലേക്ക് മാറ്റുന്നത്

Update: 2020-04-14 20:04 GMT

കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന രണ്ടരലക്ഷത്തോളം തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു.

മുന്നൂറിലേറെ സ്കൂളുകളിലായി മുവ്വായിരത്തിലേറെ കെട്ടിടങ്ങളാണ് അണുമുക്തമാക്കി തൊഴിലാളികളെ പാര്‍പ്പിക്കാന്‍ സജ്ജീകരിച്ചത്

ഇതിനായി അറുപതിനായിരത്തോളം സ്‌കൂള്‍ മുറികളാണ് രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ രോഗവ്യാപനം പ്രതീക്ഷിച്ച മേഖല സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

സ്കൂളുകള്‍ ശുചീകരിക്കാനും അണുമുക്തമാക്കാനും തൊഴിലാളികളെത്തുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് തൊഴിലാളികള്‍ നിരവധി പേര്‍ ഒന്നിച്ചു കഴിയുന്ന ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

Advertising
Advertising

സ്കൂളുകള്‍ അണുമുക്തമാക്കുന്ന തൊഴിലാളിക്ക് മന്ത്രാലയ ജീവനക്കാരന്‍ നിര്‍ദേശം നല്‍കുന്നു

ഇതിനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അറുപതിനായിരം സ്‌കൂള്‍ മുറികള്‍ സജ്ജീകരിച്ചതായി മുന്‍സിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു. 3345 സ്‌കൂളുകള്‍ ഇതിനായി ഏറ്റെടുത്ത് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.

തൊഴിലാളികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള വാഹനങ്ങള്‍ അണുമുക്തമാക്കുന്നു
ഓരോ സ്കൂളുകളിലും തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേകം ഉദ്യോഗസ്ഥരെത്തും. ഇതോടെ രോഗപ്പടര്‍ച്ചയുടെ പ്രധാന വഴിയടക്കുകയാണ് രാജ്യം.

രണ്ടരലക്ഷം തൊഴിലാളികളെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കാനാണ് പദ്ധതി. ഇത് പുരോഗമിക്കുകയാണ്. ഭാവിയില്‍ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് മുന്നോടിയായി ലേബര്‍ ക്യാമ്പുകളില്‍ ആവശ്യമായ ക്രമീകരണം നടത്തും. ഇതിനുള്ള ശ്രമങ്ങളും പദ്ധതി അവലോകനവും ബന്ധപ്പെട്ട വകുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

Similar News