സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി 

ഇന്ത്യന്‍ എംബസിയാണ് ഇന്നലെ വരെയുള്ള കണക്ക് പുറത്ത് വിട്ടത്

Update: 2020-04-18 11:31 GMT

സൌദിയില്‍ ഇതുവരെ കോവിഡ് ബാധിച്ച മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. മൂന്ന് പേരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ മരിച്ചവരില്‍ ഇന്ത്യക്കാരുണ്ട്. മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59 വയസ്സ്), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്‌റെ ആലം (41 വയസ്സ്), തെലുങ്കാന സ്വദേശിയായ അമാനത്തുള്ള ഖാന്‍ എന്നിവരാണ് മരിച്ചത്. നേരത്തെ രണ്ട് മലയാളികളും സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഷബ്നാസ് മദീനയിലും മലപ്പുറം സ്വദേശിയായ സഫ്‌വാന്‍ റിയാദിലുമാണ് മരിച്ചത്. ഇന്നലെ വരെയുള്ള കണക്കാണിത്. ഈ മാസം 16 വരെയുള്ള രേഖകള്‍ പ്രകാരം സൌദിയില്‍ കോവിഡ് ബാധിതരായുള്ളത് 184 പേരാണ്. ഇന്ത്യന്‍ എംബസിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

Full View

Similar News