സൗദിയില്‍ ഇന്ന് ഏഴ് മരണവും 1158 പുതിയ കേസുകളും; ഫീല്‍ഡ് പരിശോധന തുടരുന്നതിനാല്‍ രോഗികള്‍ വര്‍ധിക്കും
മദീനയിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്
Update: 2020-04-23 12:57 GMT
സൗദിയില്‍ ഇന്ന് ഏഴ് മരണവും 1158 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 13930 ആയി. മരണം 121 ആയും ഉയര്‍ന്നു. നാല് പേര്‍ മക്കയിലും മൂന്ന് പേര്‍ ജിദ്ദയിലുമാണ് മരിച്ചത്. 113 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു ആകെ 1925 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 11884 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.
മദീനയിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. മദീനയില്‍ 293, മക്ക 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78 എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്.