സൗദിയില്‍ 9 മരണവും 1197 പുതിയ കേസുകളും; അസുഖം മാറുന്നവരുടെ എണ്ണവും വര്‍ധിച്ചു

115 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്

Update: 2020-04-25 12:49 GMT

സൗദിയില്‍ കോവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചു. മക്കയിലും ജിദ്ദയിലുമാണ് മരണങ്ങള്‍. ഇതോടെ ആകെ മരണ സംഖ്യ 136 ആയി. 1197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 16299 ആയി. 13948 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 115 പേര്‍ ഗുരുതരാവസ്ഥയിലാണ്. 166 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 2215 ആണ് ആകെ രോഗമുക്തി നേടിയവര്‍. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 76 ശതമാനവും വിദേശികളാണ്.

മക്കയില്‍ 364, ജിദ്ദയില്‍ 271, റിയാദ് 170, മദീന 120, ഖോബാര്‍ 45, ദമ്മാം 43, ഹുഫൂഫ് 34, ജുബൈല്‍ 26 എന്നിങ്ങിനെയാണ് ഇന്ന് സ്ഥിരീകരിച്ച പുതിയ രോഗസംഖ്യ. വിവരങ്ങള്‍ താഴെ

Similar News