സൗദിയില്‍ കോവിഡ് രോഗികള്‍ ഇരുപതിനായിരം കവിഞ്ഞു; ഇന്ന് എട്ട് മരണവും 1266 രോഗികളും
ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 77 ശതമാനവും വിദേശികളാണ്
Update: 2020-04-28 12:47 GMT
സൗദിയില്‍ എട്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. മരണം ഇതോടെ 152 ആയി. 1266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 20077 ആയി. 17141 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 118 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. 2784 പേര്‍ക്കാണ് ആകെ രോഗമുക്തി
മക്കയില്‍ 327, മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈല്‍ 58 എന്നിങ്ങിനെയാണ് ഇന്ന് സ്ഥിരീകരിച്ച ഉയര്‍ന്ന രോഗസംഖ്യ. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 77 ശതമാനവും വിദേശികളാണ്. കണക്കുകള്‍ താഴെ.