സൗദിയുടെ വരുമാനത്തില്‍ ആദ്യ പാദത്തില്‍ ഒമ്പത് ബില്യണ്‍ ഡോളറിന്റെ കുറവ്; പ്രതിസന്ധി കുറക്കാന്‍ നടപടിയുണ്ടാകും
സൌദി ധനകാര്യ മന്ത്രാലയമാണ് സ്ഥിതിവിവര കണക്ക് പുറത്ത് വിട്ടത്
സൌദി അറേബ്യയില്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 9.07 ബില്യണ്‍ ഡോളറിന്‍റെ ബജറ്റ് കമ്മി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് 22 ശതമാനം കുറവാണ് വന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ചിലവ് 226 ബില്യണ്‍ റിയാലാണ്. 192 ബില്യണ്‍ റിയാല്‍ വരവും. അതായത് 34 ബില്യണ്‍ റിയാലിന്‍റെ ബജറ്റ് കമ്മിയാണ് ഉണ്ടായത്. ഇതോടെ ഈ വര്‍ഷം ആദ്യ പാദത്തിലെ പൊതുകടം 723 ബില്യണ്‍ റിയാലാണ്.
എണ്ണയില്‍ നിന്നുള്ള വരുമാനം 24 ശതമാനമാണ് ഇടിഞ്ഞത്. എണ്ണേതര വരുമാനത്തില്‍ 17 ശതമാനവും ഇടിവ് വന്നു. കോവിഡ് പശ്ചാത്തലത്തില്‍ വരുമാനം കുറയുമെന്ന് സൌദി അറേബ്യ കണക്ക് കൂട്ടിയിരുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ചെലവ് ചുരുക്കാനാണ് പദ്ധതി. ചെറുകിട മേഖലയിലും ഇടത്തരം സ്ഥാപനങ്ങളിലും സാമ്പത്തിക പ്രയാസം രാജ്യം മുന്‍കൂട്ടി കാണുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കണക്കാക്കിയുള്ള പദ്ധതികളും ധനകാര്യ മന്ത്രാലയത്തിന്റെ പരഗണനയിലാണ്.