സൗദിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ആയിരത്തിലേറെ പേര്‍ക്ക് രോഗമുക്തി: ഇന്ന് കൂടുതല്‍ കേസുകള്‍ മക്കയിലും ജിദ്ദയിലും മദീനയിലും
Update: 2020-05-07 14:02 GMT
സൗദിയില്‍ ഇന്ന് പത്ത് മരണങ്ങളും 1793 പേര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു. ഒമ്പത് പ്രവാസികളും ഒരു സൗദി പൗരനുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 219 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33731 ആയി. ഇന്ന് മക്കയില്‍ 402 പേര്‍ക്കാണ് രോഗമുക്തി. പുതുതായി 254 പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. മക്കയില്‍ മരണം 95 ആയി. ഇതുവരെ 57 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജിദ്ദയില്‍ ഇന്ന് 315 കേസുകളും 115 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 396 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മദീനയില്‍ 299 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. വിശദമായ പട്ടിക താഴെ കാണാം.