സൗദിയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയവരുടെ ഇഖാമ റീഎൻട്രി വിസിറ്റ് വിസകൾ സൗജന്യമായി പുതുക്കും

സൽമാൻ രാജാവാണ് അടിയന്തിര ഉത്തരവ് പുറത്തിറക്കിയത്

Update: 2021-05-24 16:20 GMT

സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി എന്നിവ സൗജന്യമായി പുതുക്കി കൊടുക്കും. സന്ദർശന വിസയുടെ കാലാവധി നീട്ടികൊടുക്കും. 2021 ജൂൺ രണ്ട് വരെ കാലാവധിയുള്ള ഇഖാമ, റീ-എൻട്രി, വിസിറ്റ് വിസകളാണ് നീട്ടി നൽകുക. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണിത്. ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. വരും ദിവസങ്ങളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. ഇതിൻ്റെ ചിലവ് ധനകാര്യ മന്ത്രാലയം വഹിക്കും. പുതുക്കൽ വരും ദിവസങ്ങളിൽ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പൂർത്തിയാക്കും. 

Tags:    

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News