സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് നിരക്ക് കുത്തനെ വര്‍ധിച്ചതിനെക്കുറിച്ച് അന്വേഷണം
Update: 2017-09-05 16:12 GMT
വര്‍ധന അന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ സാമ ഇടപെട്ട് നിരക്ക് കുറപ്പിക്കാന്‍ സാധ്യതയുണ്ട്
സൗദി അറേബ്യയില്‍ വാഹന ഇന്‍ഷൂറന്‍സ് നിരക്ക് ഗണ്യമായി വര്‍ധിച്ചതിനെക്കുറിച്ച് സ്വതന്ത്രമായ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) വ്യക്തമാക്കി. വര്‍ധന അന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ സാമ ഇടപെട്ട് നിരക്ക് കുറപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.