മഫത്‍ലാലിന്‍റെ യൂണിഫോമുകളുമായി സഹാരി

Update: 2018-03-25 21:55 GMT
Editor : admin
മഫത്‍ലാലിന്‍റെ യൂണിഫോമുകളുമായി സഹാരി

സൌദിയിലെ പ്രമുഖ യൂണിഫോം വിതരണക്കാരായ സഹാരി യൂണിഫോം മഫത്‍ലാലിന്‍റെ യൂണിഫോമുകള്‍ വിപണിയിലെത്തിച്ചു.

Full View

സൌദിയിലെ പ്രമുഖ യൂണിഫോം വിതരണക്കാരായ സഹാരി യൂണിഫോം മഫത്‍ലാലിന്‍റെ യൂണിഫോമുകള്‍ വിപണിയിലെത്തിച്ചു. റിയാദിലെ പ്രമുഖ ഇന്ത്യന്‍ സ്കൂള്‍ യൂണിഫോമുകള്‍ മികച്ച വിലയില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

സ്കൂള്‍ യൂണിഫോം വിതരണ രംഗത്തും കമ്പനി യൂണിഫോം നിര്‍മാണ രംഗത്തും നാല് വര്‍ഷം കൊണ്ട് സൌദിയില്‍ മികച്ച മുന്നറ്റം നടത്താന്‍ സഹാരി യൂണിഫിന് കഴിഞ്ഞതായി മാനേജ്മെന്‍റ് അറിയിച്ചു. ഇതിന്‍റെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ഇന്ത്യയിലെ പ്രമുഖ കമ്പനിയായ മഫത്‍ലാലിന്‍റെ യൂണിഫോമുകള്‍ വില്‍പ്പനക്കെത്തിച്ചത്.

Advertising
Advertising

ഡല്‍ഹി പബ്ലിക് സ്കൂള്‍, ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, അല്‍ ആലിയ സ്കൂള്‍, ന്യൂമിഡില്‍ ഇസ്റ്റ് സ്കൂള്‍ എന്നീ വിദ്യാലയങ്ങളുടെ യൂണിഫോമുകളാണ് സഹാരിയുടെ ഷോറൂമില്‍ നിന്ന് വില്‍ക്കപ്പെടുന്നത്. ബിസാറ യൂണിഫോം എന്ന പേരില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള യൂണിഫോമും സഹാരി വിതരണം ചെയ്യുന്നുണ്ട്. സൌദിയിലെ പ്രഖുഖ കന്പനികള്‍ ബിസാറ ബ്രാന്‍റ് ഉപയോഗിക്കുന്നുണ്ടെന്ന് മാനേജ്മെന്‍റ് അറിയിച്ചു.അടുത്ത് തന്നെ റിയാദിന് പുറത്തും സഹാരിയുടെ ഷോറൂമുകള്‍ ആരംഭിക്കും

റിയാദ് ബത്ഹയില്‍ സൌദി പോസ്റ്റ് ഓഫീസ് സമീപത്തായാണ് സഹാരിയുടെ ഷോറൂം പ്രവര്‍ത്തിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News