സൗദി അറേബ്യയില്‍ വിദേശ ആഭരണ സ്ഥാപനങ്ങളുടെ നിക്ഷേപം വര്‍ധിക്കുന്നു
നിലവില്‍ കേരളത്തിലെ പ്രമുഖ ആഭരണ കച്ചവടക്കാരായ ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ആണ്ട് ഡൈമണ്ട്സ് വന്‍ നിക്ഷേപമാണ് സൌദിയില്‍ നടത്താന്‍ ഒരുങ്ങുന്നത്.
സൗദി അറേബ്യയില്‍ വിദേശ ആഭരണ സ്ഥാപനങ്ങളുടെ നിക്ഷേപം വര്‍ധിക്കുന്നു. എണ്ണവില ഇടിഞ്ഞതോടെ ആഭരണ വില്‍പന മേഖലയില്‍ 2015 ല്‍ വന്‍ തോതില്‍ നിക്ഷേപ കുറവ് അനുഭവപ്പെട്ടിരിന്നു. നിലവില്‍ കേരളത്തിലെ പ്രമുഖ ആഭരണ കച്ചവടക്കാരായ ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ആണ്ട് ഡൈമണ്ട്സ് വന്‍ നിക്ഷേപമാണ് സൌദിയില്‍ നടത്താന്‍ ഒരുങ്ങുന്നത്.
സൗദിയിലെ ആഭ്യന്തര വിപണിയില്‍ മന്തകതിയുലുള്ള വളര്‍ച്ച രേഖപ്പെടുത്തിയ സമയത്താണ് വിദേശ കമ്പനികള്‍ പുതിയ നിക്ഷേപവുമായി രംഗത്ത് വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആഭരണ മേഖല ആറ് ശതമാനം വിപരീത വളര്‍ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സ്ഥാപനങ്ങളായ മലബാര്‍ ഗോള്‍ഡ്, ജോയ് ആലുക്കാസ്, ദമാസ്, തനിഷ്ക് എന്നിവയാണ് വാന്‍ നിക്ഷേപവുമായി രംഗത്ത് വന്നിരിക്കുന്നത്.
2016 ല്‍ മൂന് ബില്ല്യന്‍ റിയാലിന്‍െറ നിക്ഷേപം ഉണ്ടാവുമെന്നാണ് സൗദി ഇംപോര്ട്ട് ആന്‍ഡ് എക്സ്പൊര്‍റ്റ് കൌണ്‍സില്‍ കണക്ക് കൂട്ടുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാളും 15 ശതമാനം വര്‍ധനവാണെന്നും കൌണ്‍സില്‍ സൂചിപ്പിക്കുന്നു. ഇത് ഏകദേശം 2500 തൊഴിലവസരമാണ് സൃഷ്ടിക്കുന്നതെന്നും കൌണ്‍സില്‍ റിപ്പോര്‍ട്ട് പറയുന്നു. 2016 ല്‍ ജോയ് ആലുകാസ്, മലബാര്‍ ഗോള്‍ഡ് ആണ്ട് ഡൈമൊണ്ട്സ് മാത്രം നാല് പുതിയ ശാഖകളാണ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 2018 ഓടെ കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക് കടന്നുവരുമെന്ന സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു.