സൌദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയച്ച തുകയില്‍ വന്‍ കുറവ്

Update: 2018-05-17 12:29 GMT
Editor : Sithara
സൌദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയച്ച തുകയില്‍ വന്‍ കുറവ്

സ്വദേശിവത്കരണം ശക്തമായത് പ്രവാസി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നാം മാസവും സൌദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയച്ച തുകയില്‍ വന്‍ കുറവ്. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ പ്രവാസികള്‍ കഴിഞ്ഞ മാസം നാട്ടിലേക്കയച്ചത് 1220 കോടി റിയാലാണ്. സ്വദേശിവത്കരണം ശക്തമായത് പ്രവാസി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.

Full View

1280 കോടി രൂപയാണ് ഒക്ടോബറില്‍ പ്രവാസികള്‍ നാട്ടിലയച്ചത്. ഈ മാസം 60 കോടി റിയാലിന്റെ കുറവുണ്ടായി. സെപ്തംബര്‍ മുതല്‍ ഓരോ മാസവും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഗണ്യമായ കുറവുണ്ട്. ഓരോ മാസത്തിലും 60 മുതല്‍ 200 കോടി റിയാലിന്റെ വരെ കുറവുണ്ടായി. സ്വദേശിവത്കരണത്തിന്റെ പ്രധാന ഘട്ടം തുടങ്ങിയ സെപ്തംബറില്‍ 854 കോടി റിയാല്‍ മാത്രമാണ് പ്രവാസികള്‍ സൌദിയില്‍ നിന്ന് നാട്ടിലേക്കയച്ചത്. സര്‍ക്കാര്‍ കണക്ക് പ്രകാരം സൌദിയില്‍ 122 ലക്ഷം പ്രവാസികളുണ്ട് സൌദിയില്‍. രാജ്യ ജനസംഖ്യയുടെ 37 ശതമാനമാണിത്.

പ്രവാസികളുടെ വരുമാനം കുറഞ്ഞെങ്കിലും സൌദി സ്വദേശികളുടെ ശമ്പളം കൂടിയിട്ടുണ്ട്. സെപ്തംബറിനെ അപേക്ഷിച്ച് 68 ശതമാനം വര്‍ധനവുണ്ട്. വരും മാസങ്ങളിലും പ്രവാസികളുടെ സമ്പാദ്യത്തില്‍ കുറവുണ്ടായേക്കും. സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് പടരുന്ന സാഹചര്യത്തിലാണിത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News