ഇസ്രയേലിനെതിരെ കടുത്ത നിലപാടുകള്‍ക്കൊരുങ്ങി അറബ് ലീഗ്, ഖത്തറിന്‍റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ഇന്ന്

അറബ് ലീഗ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക

Update: 2021-05-11 02:46 GMT
Advertising

അല്‍ അഖ്സയിലും ഗസയിലും ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം ഇന്ന് നടക്കും. ഓണ്‍ലൈന്‍ വഴി നടക്കുന്ന യോഗത്തില്‍ ഖത്തറാണ് അധ്യക്ഷത വഹിക്കുന്നത്. സ്ഥിരം ക്ഷണിതാക്കള്‍ പങ്കെടുക്കുന്നതിന് പകരം അറബ് ലീഗ് അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. അന്താരാഷ്ട്ര മര്യാദകളും സമാധാന നീക്കങ്ങളും അട്ടിമറിച്ച് ഇന്നലെ രാത്രി ഗസയില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്. അല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കെത്തിയ പലസ്തീനികള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും ഏത് തരത്തിലാവണമെന്ന് യോഗത്തില്‍ ചര്‍ച്ചയാകും.


 



 

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News