ഖത്തര്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍: ക്യാന്‍സല്‍ ചെയ്ത ബുക്കിങ് തുക രണ്ടാഴ്ച്ചക്കകം തിരിച്ചുനല്‍കുമെന്ന് ആവര്‍ത്തിച്ച് ഖത്തര്‍ എയര്‍വേയ്സ്

രണ്ടാം തരംഗം പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നത് വരെ നിലവിലുള്ള പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ തുടര്‍ന്നേക്കും

Update: 2021-05-04 01:30 GMT
Advertising

കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഖത്തറില്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കുകയും നേരത്തെയുള്ള ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ ബുക്കിങ് നടപടികള‍് ക്യാന്‍സല്‍ ആക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ക്യാന്‍സല്‍ ചെയ്ത ബുക്കിങ് തുക 14 ദിവസത്തിനകം മടക്കി നല്‍കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ആവര്‍ത്തിച്ചു. ബുക്കിങ് നടത്തിയവരുടെ അക്കൌണ്ടിലേക്ക് രണ്ടാഴ്ച്ചക്കകം പണമെത്തുമെന്നാണ് അറിയിപ്പ്.

ഏപ്രില്‍ 29 ന് മുമ്പായെടുത്ത മുഴുവന്‍ ബുക്കിങുകളും റദ്ദ് ചെയ്യുമെന്നും പകരം മുഴുവന്‍ പണമടച്ച് യാത്രക്കാര്‍ പത്ത് ദിവസത്തെ പുതിയ ഹോട്ടല്‍ ബുക്കിങ് നടത്തണമെന്നുമായിരുന്നു നിബന്ധന. ഇതനുസരിച്ചുള്ള ബുക്കിങ് നടപടികളാണിപ്പോള്‍ ഡിസ്കവര്‍ ഖത്തര്‍ നടത്തി വരുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം പൂര്‍ണമായും നിയന്ത്രണവിധേയമാകുന്നത് വരെ ഇതെ സ്ഥിതി തുടരുമെന്നാണ് സൂചന. 

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News