ഖത്തറില്‍ 12 വയസ്സുള്ള കുട്ടികള്‍ക്കും ഇനി കോവിഡ് വാക്സിന്‍

12-15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിനാണ് നല്‍കുക

Update: 2021-05-13 18:40 GMT
Advertising

പന്ത്രണ്ട് വയസ്സ് മുതലുള്ള കുട്ടികളില്‍ ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ ഫലപ്രദവും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയവും അംഗീകാരം നല്‍കിയത്. 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഉടന്‍ തെന്നെ വാക്സിന്‍ നല്‍കിത്തുടങ്ങും. മെയ് 16 ഞായറാഴ്ച്ച മുതല്‍ ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും. കുട്ടികള‍ുടെ രക്ഷിതാക്കള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് (www.moph.gov.qa) വഴി രജിസ്ട്രേഷന്‍ നടത്താം. കുട്ടികളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ സുരക്ഷിതമായ സാഹചര്യത്തില്‍ സ്കൂളുകളില്‍ അധ്യയനം തുടരാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News