സാംബശിവൻ സ്മാരക പുരസ്ക്കാരം പ്രൊഫ. എം.കെ സാനുവിന് സമ്മാനിച്ചു

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിവിധ തലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും സമഗ്ര സംഭാവനകളും പരിഗണിച്ചാണ് കുവൈത്ത് കല ട്രസ്റ്റ് അവാര്‍ഡിനായി പ്രൊഫ. എം.കെ സാനുവിനെ തിരഞ്ഞെടുത്തത്

Update: 2021-07-24 19:27 GMT
Editor : Shaheer | By : Web Desk
Advertising

കുവൈത്ത് കല ട്രസ്റ്റിന്റെ 2020ലെ സാംബശിവൻ സ്മാരക പുരസ്ക്കാരം എഴുത്തുകാരനും അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫസർ എം.കെ സാനുവിന് സമ്മാനിച്ചു. കല ട്രസ്റ്റ് ചെയർമാനും തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രിയുമായ എം.വി ഗോവിന്ദൻ മാസ്റ്ററാണ് പ്രൊഫ. സാനുവിന് പുരസ്കാരം കൈമാറിയത്.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിവിധ തലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് കല ട്രസ്റ്റ് അവാര്‍ഡിനായി പ്രൊഫ. എം.കെ സാനുവിനെ തിരഞ്ഞെടുത്തത്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ സിപിഎം എറണാംകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News