സെന്റ് തോമസ് മാർത്തോമ ഇടവകയുടെ സർഗോത്സവം 2025
വിവിധ കലാപരിപാടികൾ അരങ്ങേറി
Update: 2025-10-07 14:30 GMT
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് തോമസ് മാർത്തോമ ഇടവകയുടെ സർഗോത്സവം 2025 സാൽമിയ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ചു. വികാരി റോണി കോര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റീജൻ ബേബി അധ്യക്ഷനായി. ഇടവകാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ സർഗോത്സവത്തിന്റെ മുഖ്യ ആകർഷണമായി. ഇടവക ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.