കുവൈത്തില്‍ നിര്യാതനായ സിനോ ദേവസ്സിക്കുട്ടിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Update: 2026-11-02 10:06 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ അദാൻ ആശുപത്രിയിൽ മരിച്ച എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. 43 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.30ന് സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് 7 മണിക്ക് കുവൈത്ത് എയർവേയ്സ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ OICC കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഭാര്യ പ്രിൻസി പോളിയും മൂന്ന് മക്കളുമടങ്ങുന്നതാണ് സിനോയുടെ കുടുംബം.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News