ഗൾഫിലെ മികച്ച ഗവൺമെന്റ് ആപ്പായി കുവൈത്തിന്റെ 'സഹ്ൽ'
'ന്യൂബോൺ ജേർണി' സേവനത്തിനും ബഹ്റൈനിലെ ജിസിസി ഡിജിറ്റൽ ഗവൺമെന്റ് അവാർഡിൽ അംഗീകാരം
Update: 2026-10-30 15:46 GMT
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഗവൺമെന്റ് ആപ്പായ 'സഹ്‌ലിന്' രണ്ട് ഗൾഫ് പുരസ്‌കാരങ്ങൾ. മികച്ച ഗവൺമെന്റ് ആപ്പായി സഹ്‌ലിനെ തിരഞ്ഞെടുത്തു. നവജാത ശിശുവിന്റെ ജനനവുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ എളുപ്പമാക്കുന്ന സേവനത്തിനും പുരസ്‌കാരം ലഭിച്ചു. മികച്ച ഗവൺമെന്റ് ഡിജിറ്റൽ സേവന വിഭാഗത്തിൽ 'ന്യൂബോൺ ജേർണി' സേവനം എക്‌സലൻസ് അവാർഡാണ് നേടിയത്. ബഹ്റൈനിൽ നടന്ന ജി.സി.സി ഡിജിറ്റൽ ഗവൺമെന്റ് അവാർഡ് ചടങ്ങിലാണ് ഈ നേട്ടം പ്രഖ്യാപിച്ചത്.
42 ഗവൺമെന്റ് സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒരൊറ്റ ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട് സഹ്ൽ. ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലെത്തിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്.