ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് നാളെ; മത്സര രംഗത്ത് മൂന്ന് മലയാളികളും
ആദ്യമായാണ് ചേമ്പർ ഓഫ് കൊമേഴ്സിലേക്ക് വിദേശികൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
Update: 2022-11-21 17:42 GMT
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് ഓഫ് ഡയറക്‌ടറിലേക്കുളള തെരഞ്ഞെടുപ്പ് നാളെ നടക്കും. മൂന്ന് മലയാളികൾ ഉൾപ്പെടെ ഇന്ത്യകാരടക്കം 122 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്വീഫ് ഉപ്പള, സുഹാർ ഷിപ്പിങ് മാനേജിങ് ഡയറക്ടർ എബ്രഹാം തനങ്ങാടൻ, കിംസ് ഒമാൻ ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.എം.എ ഹകീം എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ.
ഒരു ഉത്തരേന്ത്യൻ പ്രതിനിധി അടക്കം ആകെ നാല് ഇന്ത്യക്കാരാണ് മത്സരിക്കുന്നത്. ആദ്യമായാണ് ചേമ്പർ ഓഫ് കൊമേഴ്സിലേക്ക് വിദേശികൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ചേമ്പർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്ത 13000 കമ്പനികളുടെ പ്രതിനിധികൾക്കാണ് തെരെഞടുപ്പ് പ്രക്രിയയിൽ അവസരം ലഭിക്കുക.