ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഒമാൻ

ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഐവറി കോസ്റ്റാണ് ഒന്നാമത്

Update: 2023-03-08 18:18 GMT
Editor : abs | By : Web Desk
Advertising

ഒമാൻ: ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഒമാൻ. ഈ വർഷത്തെ ആഗോള നികുതി സൂചിക അനുസരിച്ച് അമേരിക്കൻ വേൾഡ് പബ്ലിക്കേഷൻ റിവ്യൂ വെബ്‌സൈറ്റ് തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാൻ ഉൾപ്പെട്ടിട്ടുള്ളത്. ഒമാനിലെ ആദായനികുതി നിരക്ക് പൂജ്യം ശതമാനം, വിൽപ്പന നികുതി നിരക്ക് അഞ്ച് ശതമാനവും, കോർപ്പറേറ്റ് ലാഭത്തിന്റെ നികുതി 15 ശതമാനവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബെർമുഡ, കേമാൻ ദ്വീപുകൾ, ബഹാമസ്, ബ്രൂണെ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവക്കൊപ്പമാണ് ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ആണ് ഒമാനും ഇടം നേടിയിരിക്കുന്നത്. നികുതി ഏറ്റവും കൂടുതൽ ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഐവറി കോസ്റ്റാണ് ഒന്നാമത്. ആദായനികുതി നിരക്ക് 60 ശതമാനമാണ് ഇവിടുത്തേത്. ഫിൻലാൻഡ്, ജപ്പാൻ ഓസ്ട്രിയ, ഡെന്മാർക്ക്, സ്വീഡൻ എന്നിവയാണ് ഏറ്റവും തൊട്ടുപിന്നിലുള്ളത്. നികുതി നിരക്കുകളും നിയന്ത്രണങ്ങളും ഓരോ രാജ്യത്തിനും, ഒരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News