ഒമാനിൽ ദേശീയദിന അവധി പ്രഖ്യാപിച്ചു; നവംബർ 25, 26ദിവസങ്ങളിൽ അവധി

വാരാന്ത്യ അവധി കൂടി ചേരുന്നതോടെ മൊത്തം 4 ദിവസത്തെ അവധി ലഭിക്കും.

Update: 2026-10-23 13:09 GMT

മസ്കത്ത്: ഒമാനിൽ 2026 നവംബറിലെ ദേശീയദിന അവധി പ്രഖ്യാപിച്ചു. നവംബർ 25, 26 തീയതികളിൽ ആയിരിക്കും അവധിയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കൂടി ചേരുന്നതോടെ മൊത്തം 4 ദിവസത്തെ അവധി ലഭിക്കും. ഹിജ്റ മാസപ്പിറവി നിർണയിക്കുന്ന കമ്മിറ്റിയുടെ പ്രഖ്യാപനത്തിനനുസരിച്ച് പിന്നീട് പ്രഖ്യാപിക്കുന്ന ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ ഒഴികെയുള്ള 2026 ലെ മറ്റ് ദേശീയ-മതപരമായ അവധിദിനങ്ങളുടെ പട്ടികയും തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു.

2026-ലെ മറ്റ് അവധിദിനങ്ങൾ

ജനുവരി 15 വ്യാഴാഴ്ച സുൽത്താന്റെ സ്ഥാനാരോഹണ ദിനം, ജനുവരി 18 ഞായറാഴ്ച അൽ ഇസ്‌റാ വൽ മിഅ്‌റാജ്, ജൂൺ 18 വ്യാഴാഴ്ച ഹിജ്റ പുതുവർഷം, ആഗസ്റ്റ് 27 വ്യാഴാഴ്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം എന്നിവയാണ്. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ദേശീയ ഐഡന്റിറ്റിയും വിളിച്ചോതുന്ന വിവിധ ആഘോഷങ്ങളും പരിപാടികളുമാണ് ഒമാൻ ഗവർണറേറ്റുകളിൽ ദേശീയദിനത്തോടനുബന്ധിച്ച് നടക്കുന്നത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News