ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേയ്മെന്‍റ് നിർബന്ധമാക്കുന്നു

2022 ജനുവരി ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും

Update: 2021-07-26 19:55 GMT
Editor : Shaheer | By : Web Desk
Advertising

ഒമാനിൽ വാണിജ്യസ്ഥാപനങ്ങൾ അടുത്ത വർഷം മുതൽ കാഷ്ലെസ് ആകും. മാളുകളിലും റസ്റ്റോറന്‍റുകളിലും ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനം ഒരുക്കും.. 2022 ജനുവരി ഒന്ന് മുതൽ നിർദേശം നടപ്പിലാക്കണമെന്ന് വ്യവസായ, വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു.

പണം സർക്കുലേഷൻ കുറക്കുന്നതിനൊപ്പം ഒമാൻ വിഷൻ 2040ന്‍റെ ഭാഗമായി സമഗ്രമായ ഡിജിറ്റൽ സമൂഹമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ഇ-പേയ്മെൻറ് സംവിധാനം ഒരുക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബാങ്കുകളും പേയ്മെൻറ് സേവനദാതാക്കളുമായി ചേർന്ന് വ്യാപാരികൾക്ക് പി.ഒ.എസ് മെഷീനുകൾ ഇൻസ്റ്റലേഷൻ ഫീസും പ്രതിമാസ അല്ലെങ്കിൽ വാർഷിക ഫീസും ഇല്ലാതെ ലഭ്യമാക്കും. സെൻട്രൽ ബാങ്ക് നിശ്ചയിച്ചിട്ടുള്ള മർച്ചൻറ് ഫീസ് മാത്രം നൽകിയാൽ മതിയാകും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News