റോയൽ ഒമാൻ നേവിയുടെ കപ്പൽ 'ഷബാബ് ഒമാൻ രണ്ട്' അന്താരാഷ്ട്ര യാത്രക്കായി പുറപ്പെട്ടു

കപ്പലിന്‍റെ യാത്രയയപ്പ് ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് അധ്യക്ഷതവഹിച്ചു

Update: 2021-11-07 18:33 GMT
Editor : Roshin | By : Web Desk
Advertising

റോയൽ ഒമാൻ നേവിയുടെ കപ്പൽ 'ഷബാബ് ഒമാൻ രണ്ട്' അന്താരാഷ്ട്ര യാത്രക്കായി പുറപ്പെട്ടു. ലോകത്തിന് സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങൾക്ക് പരിചയപ്പെടുപ്പെടുത്തുന്നതുമാണ് കപ്പലിന്റെ ദൗത്യം.




 


കപ്പലിന്‍റെ യാത്രയയപ്പ് ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് അധ്യക്ഷതവഹിച്ചു. ഒമാനിൽ നിന്ന് പുറപ്പെടുന്ന കപ്പൽ കുവൈത്തിലെ അൽ ഷുവൈഖ് തുറമുഖത്താണ് ആദ്യം എത്തുക. തുടർന്ന് നിരവധി ലോക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ബാക്കിയുള്ള ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കും. പിന്നീട് സൗദി അറേബ്യയിലെ ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തേക്ക് യാത്ര തിരിക്കും. പിന്നീട് രണ്ട് ദിവസത്തെ യാത്രക്കായി ബഹറൈനിലെത്തും. ഇവിടെ നിന്നും 17ന് തിരിക്കുന്ന കപ്പൽ ഖത്തറിലെ ദോഹ തുറമുഖത്താണ് എത്തിച്ചേരുക. കപ്പൽ നവംബർ 21 മുതൽ ഡിസംബർ ഒന്നുവരെ ദുബൈ ഹാർബറിൽ നങ്കൂരമിടും.ദുബൈ എകസ്പോയിലും പങ്കാളികളാകും. 




 


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News