ഒമാൻ സുൽത്താൻ ഒക്ടോബർ 19 ന് ബ്രിട്ടൻ സന്ദർശിക്കും

44 വർഷത്തിനിടയിലെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്

Update: 2026-10-17 11:19 GMT

മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ഒക്ടോബർ 19ന് ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനം നടത്തും. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഒമാനും ബ്രിട്ടനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുക, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളിൽ ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങൾ തമ്മിലുള്ള കൂടിയാലോചനയും ഏകോപനവും മെച്ചപ്പെടുത്തുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

1982ൽ സുൽത്താൻ ഖാബൂസ് ബിൻ സഈദാണ് അവസാനമായി ബ്രിട്ടൻ സന്ദർശിച്ച ഒമാൻ ഭരണാധികാരി. അദ്ദേഹത്തിന് ശേഷം ഒരു ഒമാൻ സുൽത്താൻ ബ്രിട്ടനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. 2025 ജൂലൈയിൽ ബ്രിട്ടനിൽ വെച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News