ഒമാൻ-യുഎഇ ഹഫീത് റെയില്‍ നിര്‍മാണം; ബുറൈമി ​ഗവർണറേറ്റിൽ താത്കാലിക ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

സഅ-ഹഫീത് റോഡിലെ ഹഫീത് റൗണ്ട് എബൗട്ടിലാണ് വിഴിതിരിച്ചുവിടുന്നത്

Update: 2026-02-13 14:50 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍ പദ്ധതിയുടെ ഒമാനിലെ നിര്‍മാണ പ്രവർത്തികൾ പുരോ​ഗമിക്കുന്നു. ബുറൈമി ഗവര്‍ണറേറ്റിലെ തുരങ്കനിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ബുറൈമി ​ഗവർണറേറ്റിൽ താത്കാലിക ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. സഅ-ഹഫീത് റോഡിലെ ഹഫീത് റൗണ്ട് എബൗട്ടിലാണ് വിഴിതിരിച്ചുവിടുന്നത്. നേരത്തെയുണ്ടായിരുന്ന വഴി അടച്ച് മറ്റു വഴിയിലൂടെ ഗതാഗതം നിര്‍ണയിച്ചിട്ടുണ്ട്.

 

റെയില്‍ ലൈനുകളുടെ സംയോജനവും പ്രത്യേക അണ്ടര്‍പാസുകളുടെയും പാലങ്ങളുടെയും വികസനവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ അടിസ്ഥാന സൗകര്യങ്ങള്‍ ഹഫീത് പ്രദേശത്തെ നിര്‍മാണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ബുറൈമിയിൽ നടക്കുന്നത്. ഹഫീത് റെയിൽ പദ്ധതിയുടെ നിർമാണം ക്രമാനുഗതമായും ഷെഡ്യൂള്‍ അനുസരിച്ചും പുരോഗമിക്കുകയാണ്. തുരങ്കങ്ങളുടെ സിവില്‍ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അടുത്ത ഘട്ടങ്ങളില്‍ ട്രാക്ക് രൂപീകരണം, റെയില്‍ സ്ഥാപിക്കല്‍, തുരങ്കങ്ങള്‍ക്കുള്ളില്‍ റെയില്‍വേ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ നടക്കും. പദ്ധതിയിലേക്കുള്ള റെയില്‍വേ ട്രാക്കുകളുടെ ആദ്യ ബാച്ച് അടുത്തിടെ സുഹാറില്‍ എത്തുകയും ഹഫീത് റെയില്‍ അധികൃതര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News