ഖത്തറിലെ ഇഹ്തിറാസ് റജിസ്ട്രേഷനില്‍ ഇളവ്: പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മുൻകൂർ റജിസ്ട്രേഷന്‍ ആവശ്യമില്ല

ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം.

Update: 2021-07-13 17:24 GMT
Editor : rishad | By : Web Desk
Advertising

ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം. എന്നാല്‍ ഐഡി ഇല്ലാത്ത പുതിയ വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്

ഖത്തറിലേക്ക് വരുന്ന എല്ലാ തരം യാത്രക്കാര്‍ക്കും യാത്രയുടെ 12 മണിക്ക് മുമ്പായി ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ പൂര‍്ത്തിയാക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാല്‍ ഇതില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചത്. അതേസമയം പുറപ്പെടുന്നതിന്‍റെ 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഇതിന്‍റെ വിവരങ്ങള്‍ ഇഹ്തിറാസ് ആപ്പില്‍ ചേര്‍ക്കുകയും വേണം.

 പുതിയ തൊഴില്‍ വിസകളില്‍ വരുന്ന ഐഡിയില്ലാത്തവര്‍, വിവിധ സന്ദര്‍ശകവിസയില്‍ വരുന്നവര‍് എന്നീ വിഭാഗക്കാര്‍ക്ക് 12 മണിക്കൂര്‍ മുമ്പ് തന്നെ പ്രീ രജിസ്ട്രേഷന്‍ പൂര‍്ത്തീകരിക്കേണ്ടത് നിര്‍ബനധമാണ്. ഐഡി ഇല്ലാത്തവര‍് വിസ നമ്പര്‍ നല്‍കിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. ഒപ്പം വാക്സിനേഷന്‍ വിവരങ്ങളും ആര്‍പിസിആര്‍ ടെസ്റ്റ് വിവരങ്ങളും അതിന‍്റെ കോപ്പിയും ചേര്‍ക്കണം. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News