ഖത്തറിൽ ലഹരിവേട്ട ശക്തമാക്കി ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം

മയക്കുമരുന്ന് വ്യാപാരിയെ പിടികൂടുന്ന ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Update: 2024-05-26 15:12 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ഖത്തറിൽ ലഹരിവേട്ട ശക്തമാക്കി ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം. മയക്കുമരുന്ന് വ്യാപാരിയെ പിടികൂടുന്ന ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ഖത്തറിലെ ആഭ്യന്തര സുരക്ഷ സേനയായ ലെഖ്വിയയുടെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം മയക്കുമരുന്ന് വ്യാപാരിയെ പിടികൂടിയത്. മയക്കുമരുന്ന് ഇടപാടുകാരനെ കൃത്യമായി നിരീക്ഷിച്ച ശേഷം വാഹനം പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. മുമ്പും ലഹരി മാഫിയ സംഘങ്ങളെ പിന്തുടർന്ന് പിടികൂടുന്ന ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News