ഖത്തറിൽ പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു

Update: 2024-05-22 19:48 GMT
Advertising

ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമായ പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ പത്താം വാർഷികാഘോഷങ്ങൾക്കാണ് തുടക്കമായി. പേൾ പോഡാർ സ്‌കൂൾ ഹാളിൽ നടന്ന വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു.

ഒരു വർഷം നീണ്ടുനിൽക്കുന്ന പത്തിന പരിപാടികൾ വൈസ് പ്രസിഡന്റ് മജീദലി പ്രഖ്യാപിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'ആകാശം അതിര്' എന്ന തീം സോങ് വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റ് കെ .എ ഷെഫീഖ് പുറത്തിറക്കി.

പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് പി റഷീദലി എസ്.എം.എ ബാധിച്ച പ്രവാസി മലയാളിയായ മൽഖാ റൂഹിയുടെ ചികിത്സ ഫണ്ടിലേക്ക് സഹായമഭ്യർത്ഥിച്ചു. ഗായിക മീരയുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. പ്രവാസി വെൽഫെയർ പ്രസിഡൻറ് ആർ. ചന്ദ്രമോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റ് ഭാരവാഹികളായ അഹമ്മദ് ഷാഫി, ഷാഫി മൂഴിക്കൽ, അനീസ് റഹ്‌മാൻ മാള തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News