കടുത്ത വരൾച്ചയിൽ വലയുന്ന സൊമാലിയക്ക് ഖത്തറിന്റെ അടിയന്തര സഹായം; 45 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചു

ഒരു ദശാബ്ദത്തിനിടിയിലെ ഏറ്റവും വലിയ വരൾച്ചയെയാണ് സൊമാലിയ അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നദിയായ ജുബ നദിപോലും വറ്റിവരണ്ടു.

Update: 2022-04-18 17:21 GMT
Advertising

ദോഹ: കടുത്ത വരൾളച്ചയിൽ വലയുന്ന സൊമാലിയക്ക് ഖത്തറിന്റെ അടിയന്തര സഹായം. 45 ടൺ ഭക്ഷ്യവസ്തുക്കൾ സൊമാലിയയിലെ ദുരിതമേഖലയിലേക്ക് അയച്ചു. ഒരു ദശാബ്ദത്തിനിടിയിലെ ഏറ്റവും വലിയ വരൾച്ചയെയാണ് സൊമാലിയ അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നദിയായ ജുബ നദിപോലും വറ്റിവരണ്ടു. നിരവധി കുട്ടികളാണ് പോഷകാഹാര കുറവ് നേരിടുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സൊമാലിലാന്റ് മേഖലയിലെ പ്രധാന മാർക്കറ്റിൽ തീപിടിത്തം ഉണ്ടായത്. അതോടെ ഭക്ഷ്യക്ഷാമം കൂടുതൽ രൂക്ഷമായി, ഈ മേഖലയിലുള്ളവർക്കാണ് ഖത്തർ ഡെവലപ്‌മെന്റ് ഫണ്ട് അടിയന്തരമായി ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നത്. ഖത്തർ അമീരി വ്യോമസേനയുടെ വിമാനത്തിലാണ് ഭക്ഷ്യവസ്തുക്കൾ അയച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News