പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍

Update: 2021-11-06 15:41 GMT
Advertising

പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍. 1100 ഇലക്ട്രിക് ബസുകള്‍ ലോകകപ്പിന് മുമ്പായി നിരത്തിലിറങ്ങും. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 2700 ബസ് സ്റ്റോപ്പുകളും ഉടന്‍ സജ്ജമാകും.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് ഗതാഗത സംവിധാനങ്ങള്‍ പരമാവധി പരിസ്ഥിതി സൌഹൃദമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു. അടുത്ത വർഷത്തോടെ 25 ശതമാനം മുവാസലാത്ത് ബസുകളും ഇലക്ട്രിക്കലാകും. ലോകകപ്പിന് മുമ്പായി 1100 ഇലക്ട്രിക് ബസുകള്‍ നിരത്തിലുണ്ടാകും. കാണികളെ സ്റ്റേഡിയങ്ങളിലേക്കെത്തിക്കുന്നത് ഇ ബസുകളായിരിക്കും. ഇതിനായി 2700 ബസ് സ്റ്റോപ്പുകളും ഉടന്‍ സജ്ജമാകും.

പൊതുമരാമത്ത് അതോറിറ്റി 'അശ്ഗാലും',ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനും പൊതുഗതാഗത മന്ത്രാലയവുമായി ചേർന്നാണ് പദ്ധതികള്‍ നടപ്പാക്കി വരുന്നത്. മുവാസലാത്ത് (കർവ), വിവിധ ഖത്തർ കമ്പനികൾ, രാജ്യാന്തര സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്. സമ്പൂർണ വൈദ്യുതീകരണത്തിന്‍റെ ഭാഗമായി പൊതു യാത്രാ ബസ്സുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ ബസ്സുകള്‍, മെട്രോ ഫീഡര്‍ ബസ്സുകള്‍ എന്നിവ ക്രമേണ വൈദ്യുതി വാഹനങ്ങളാക്കാനാണ് പദ്ധതി. പൊതുഗതാഗതം പൂർണമായും വൈദ്യുതിയിലേക്ക് നീങ്ങുന്നത് വഴി 2030ഓടെ രാജ്യത്തെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കാൻ കഴിയുമെന്നാണ് ഭരണകൂടത്തിന്‍റെ പ്രതീക്ഷ.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News