സൗദിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്; വിവിധയിടങ്ങളിൽ കനത്ത മഴക്കും പൊടിക്കാറ്റിനും സാധ്യത

മഴക്കൊപ്പം ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്

Update: 2026-10-25 04:02 GMT

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. മഴക്കൊപ്പം ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇത് കാഴ്ച പരിധി ​ഗണ്യമായി കുറക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രവിശ്യകളിൽ ശക്തമായ ഇടിമിന്നലും മഴയും ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം. മദീന, ഖസീം, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയായിരിക്കും. കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News