Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ തുടരുന്ന ആക്രമണങ്ങളെ അപലപിച്ച് തുർക്കിയും യുഎഇയും. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും തുടരുന്ന ആക്രമണങ്ങളും ചർച്ചയിൽ വിഷയമായി.
പ്രാദേശിക വെല്ലുവിളികൾ നേരിടുന്നതിൽ സൗദിയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള സംയുക്ത ശ്രമങ്ങൾ തുടരുമെന്നും ഹകാൻ ഫിദാൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും ശക്തിപ്പെടുത്തണമെന്ന് ശൈഖ് അബ്ദുല്ല അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാനും മേഖലയിലെ പിരിമുറുക്കം കൂടുതൽ വ്യാപിക്കുന്നത് തടയാനും സമാധാനവും സുരക്ഷയും നിലനിർത്താനും കൂട്ടായ ശ്രമങ്ങൾ തുടരുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.