റമദാൻ; റിയാദ് മെട്രോ പുതിയ സമയക്രമം പ്രഖ്യാപിച്ചു

പുലർച്ചെ വരെ സർവീസ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം

Update: 2026-02-17 16:12 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: റമദാൻ ആരംഭിച്ചതോടെ റിയാദ് മെട്രോയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. പുലർച്ചെ വരെ സർവീസ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ബസ് സർവീസിന്റെ സമയങ്ങളും മാറ്റിയിട്ടുണ്ട്.

ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ റിയാദ് മെട്രോ ട്രെയിൻ സർവീസ് രാവിലെ എട്ടിനാണ് തുടങ്ങുക. രാത്രി പിന്നിട്ട് പുലർച്ചെ 2.30 വരെ സർവീസ് തുടരും. അവധി ദിനമായ വെള്ളിയാഴ്ച രാവിലെ 11 മുതൽ പുലർച്ചെ മൂന്ന് വരെയാകും സർവീസ്. ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ രണ്ടര വരേയും. റിയാദ് ബസ്സിന്റെ സർവീസുകൾ റമദാനിൽ എല്ലാ ദിനവും രാവിലെ അഞ്ചരക്ക് ആരംഭിക്കും. പുലർച്ച മൂന്ന് മണി വരെ സർവീസ് തുടരും. പ്രത്യേക അഭ്യർഥനയുടെ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ബസ് ഓൺ ഡിമാന്റ് പുലർച്ചെ മൂന്ന് മണി വരെ ലഭ്യമാകും. സാധാരണ ദിവസങ്ങളിൽ രാവിലെ ഏഴരക്കും വാരാന്ത്യങ്ങളിൽ രാവിലെ പത്തരക്കുമാണ് സർവീസ് തുടങ്ങുക. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News