റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ മാറ്റം ഇന്ന് മുതൽ

സൗദി കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ന് മുതൽ 1, 2 ടെർമിനലുകളിൽ നിന്ന്

Update: 2026-02-16 12:43 GMT

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഘട്ടം ഘട്ടമായുള്ള ടെർമിനൽ മാറ്റം ഇന്ന് മുതൽ. സൗദി കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ന് മുതൽ ടെർമിനൽ 1, 2 എന്നിവയിൽ നിന്നാണ് പുറപ്പെടുക. ഫെബ്രുവരി 25 വരെയാണ് ഘട്ടം ഘട്ടമായുള്ള ടെർമിനൽ മാറ്റം. 10 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറ്റും. ഫെബ്രുവരി 24 മുതൽ സൗദി കമ്പനികളുടെ ആഭ്യന്തര വിമാനങ്ങൾ ടെർമിനൽ നാലിൽ നിന്ന് സർവീസ് നടത്തും.

ഫെബ്രുവരി 25 മുതൽ വിദേശ കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ ടെർമിനൽ അഞ്ചിൽ നിന്ന് സർവീസ് നടത്തും. അതേദിവസം തന്നെ സൗദി കമ്പനികളുടെ ആഭ്യന്തര വിമാന സർവീസുകൾക്കായി മൂന്ന്, നാല് ടെർമിനലുകൾ ലയിപ്പിക്കും.

Advertising
Advertising

സൗദിയ, ഫ്‌ളൈനാസ്, ളൈ അദീൽ, വിദേശ വിമാനക്കമ്പനികൾ എന്നിവയുടെ വിമാനങ്ങൾക്ക് ടെർമിനൽ മാറ്റം ബാധകമാകും. യാത്രക്കാരുടെ ഒഴുക്ക്, പ്രവർത്തന കാര്യക്ഷമത, ദീർഘകാല സേവന നിലവാരം എന്നിവ മെച്ചപ്പെടുത്താനാണ് നടപടിയെന്ന് വിമാനത്താവളം അറിയിച്ചു. 40 വർഷത്തിലേറെയുള്ള പ്രവർത്തന കാലയളവിലെ വമ്പൻ മാറ്റമാണ് ഇന്ന് മുതൽ നടക്കുന്നത്.

ടെർമിനൽ മാറ്റത്തിലൂടെ സൗകര്യം വർധിപ്പിക്കാൻ റിയാദ് വിമാനത്താവളം

ടെർമിനൽ മാറ്റത്തിലൂടെ ശേഷി വർധിപ്പിക്കാൻ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. 2026 അവസാനത്തോടെ 5.6 കോടി യാത്രികർക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 2025ൽ 4.2 കോടി യാത്രികരായിരുന്നു ശേഷി. ഇതിൽ നിന്ന് 33 ശതമാനം വർധനയാണ് ലക്ഷ്യമിടുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News