റോയൽ റിസർവ് മേഖലകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി
നിരീക്ഷണം ശക്തമാക്കി സൗദി
Update: 2026-04-04 03:55 GMT
റിയാദ്: ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ്, കിങ് ഖാലിദ് റോയൽ റിസർവ് എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ. പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണ സംഘങ്ങൾ പരിശോധന ശക്തമാക്കിയതായി റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
പ്രകൃതിദത്ത മേഖലകളിൽ മാലിന്യം തള്ളുന്നത് സസ്യജാലങ്ങളെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്നും പ്രകൃതി ഭംഗി നശിപ്പിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമലംഘകർക്കെതിരെ നിയമാനുസൃതമായ ശിക്ഷാനടപടികൾ സ്വീകരിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് അതോറിറ്റി പ്രവർത്തിക്കുന്നത്.