റിയാദിൽ 3.7 കോടി റിയാലിന്റെ വാട്ടർനെറ്റ്‍വർക്ക് വിപുലീകരണം

132 കിലോമീറ്റർ നീളത്തിലാണ് പൈപ്പ്ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്

Update: 2026-04-03 15:19 GMT

റിയാദ്: റിയാദ് നഗരത്തിലും ദരിയ ഗവർണറേറ്റിലുമായി 3.7 കോടി റിയാൽ ചെലവിൽ പുതിയ ജലവിതരണ ശൃംഖലകളുടെയും പൈപ്പ് ലൈനുകളുടെയും നിർമാണം പൂർത്തിയായതായി നാഷണൽ വാട്ടർ കമ്പനി അറിയിച്ചു. ജല പരിസ്ഥിതി സേവന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണിത്.

റിയാദിലെ ലബൻ, തുവൈഖ് തുടങ്ങി വിവിധ ഭാഗങ്ങളിലും ദരിയ ഗവർണറേറ്റിലുമായി ഏകദേശം 132 കിലോമീറ്റർ നീളത്തിലാണ് വിവിധ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ജലവിതരണ ശൃംഖലയുടെ വ്യാപ്തി വർധിപ്പിക്കുക, ദൈനംദിന വിതരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക, വർധിച്ചുവരുന്ന ജലത്തിന്റെ ആവശ്യം നിറവേറ്റുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വേഗത്തിൽ തുടരുമെന്ന് നാഷണൽ വാട്ടർ കമ്പനി വ്യക്തമാക്കി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News