സാഹിതീയം 2 പുസ്തക ചർച്ച സംഘടിപ്പിച്ചു

Update: 2023-06-13 14:53 GMT

അഞ്ച് പുസ്തകങ്ങളെ ആസ്പദമാക്കി സൗദി മലയാളി സമാജം, ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച പുസ്തക ചർച്ച സാഹിതീയം2 സമാപിച്ചു. ദമ്മാം അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി മലയാളി സമാജം പ്രസിഡന്റ് മാലിക്ക് മഖ്ബൂൽ ഉദ്ഘാടനം ചെയ്തു.

പ്രവാസി എഴുത്തുകാരായ എം. ബഷീർ (ബഹ്റൈൻ), സബീന എം സാലി (റിയാദ്), അശ്വതി പ്ലാക്കൽ (അയർലൻഡ്), സോഫിയ ഷാജഹാൻ(ദമ്മാം) എന്നിവരുടെ ശ്രദ്ധേയമായ കവിതകൾ ഷാജു അഞ്ചേരിയും, മാധവികുട്ടിയുടെ നെയ്പായസമെന്ന കഥ നജ്മുന്നീസ വെങ്കിട്ടയും കെ.ആർ മീരയുടെ 'ഖബർ' നോവൽ വിവരിച്ചു കൊണ്ട് മാത്തുക്കുട്ടി പള്ളിപ്പാടും, കേരളത്തിലെ ഒരു കാലഘട്ടത്തിലെ കഥാപ്രസംഗ വേദികളിലെ വേറിട്ട ശബ്ദമായ, സാജിദ് ആറാട്ടുപുഴ എഴുതിയ ഐശാ ബീഗത്തിന്റെ ജീവചരിത്രം അസർ മുഹമ്മദും അവതരിപ്പിച്ചു. പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിൻറെ വായാനാനുഭവം പങ്ക് വെച്ചു കൊണ്ട് വിദ്യാർത്ഥിയായ അമീർഷാ നൗഷാദ് സംസാരിച്ചു.

Advertising
Advertising

സാമൂഹ്യ പ്രവർത്തകൻ ഷാജി മതിലകം ആശംസകൾ നേർന്ന് സംസാരിച്ചു. കല്ല്യാണി ബിനുവിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഷനീബ് അബൂബക്കർ മോഡറേറ്ററായി, സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗത പ്രസംഗം നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പുസ്തകാവതരണത്തിൻമേലുള്ള ചർച്ചകളെ ഉപസംഹരിച്ചു സംസാരിച്ചു.

സമാജം എക്‌സിക്യുട്ടിവ് അംഗം നജ്മുസ്സമാൻ നന്ദി പറഞ്ഞു. ലീന ഉണ്ണികൃഷ്ണൻ, ഹുസ്‌ന ആസിഫ്, സരള ജേക്കപ്പ്, ഡോ. അമിത ബഷീർ, ജേക്കബ് ഉതുപ്പ്, സഹീർ മജ്ദാൽ, ആസിഫ് താനൂർ, മുരളീധരൻ, ബിനു കുഞ്ഞു, ജയകുമാർ അന്തിപ്പുഴ, നിഖിൽ മുരളി, നൗഷാദ് മുത്തലിഫ്, ഹുസ്സൈൻ ചമ്പോളിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News