ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ച് സൗദി
സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്
സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലിയെടുക്കുന്ന കമ്പനികളുടെ പട്ടിക പുറത്ത് വിട്ടു. സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്. പാലുൽപാദന കമ്പനിയായ അൽമറാഇയാണ് രണ്ടാം സ്ഥാനത്ത്.
രാജ്യത്തെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള സ്ഥാപനം ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. 67947 പേരാണ് അരാംകോക്ക് കീഴിൽ ജോലിയെടുക്കുന്നത്. ക്ഷീര കമ്പനിയായ അൽമറാഇയാണ് രണ്ടാം സ്ഥാനത്തുള്ളത്. 42000 ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. സ്വദേശികളും വിദേശികളുമുൾപ്പെടുന്നതാണ് ജീവനക്കാരുടെ എണ്ണം.
മൂന്നാം സ്ഥാനത്തുള്ള സൗദി ഇലക്ട്രിസിറ്റി കമ്പനിയൽ 33437ഉം, നാലാം സ്ഥാനത്തുള്ള സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ അഥവ സാബിക്കിൽ 31000 ജീവനക്കാരും സേവനമനുഷ്ടിച്ചു വരുന്നുണ്ട്. അൽറാജിഇ ബാങ്ക്, അൽഉതൈം മാർക്കറ്റ്സ്, സൗദി ടെലികോം, സൗദി നാഷണൽ ബാങ്ക് തുടങ്ങിയ കമ്പനികളാണ് തൊട്ടു പിറകിലായി പട്ടികയിൽ ഇടം നേടിയത്. ഒരു കാലത്ത് ഏറ്റവും കൂടുതൽ ജീവനക്കാരുണ്ടായിരുന്ന കൺസ്ട്രക്ഷൻ കമ്പനിയായ ബിൻ ദാവൂദിൽ നിലവിൽ പതിനായിരത്തിൽ താഴെ മാത്രമാണ് ജീവനക്കാരുള്ളത്