ദുബൈയിൽ സ്ട്രീറ്റ് ബോർഡുകളുടെയും അഡ്രസ് ബോർഡുകളുടെയും നിറം മാറും

2030ഓടെ നടപടികൾ പൂർത്തിയാക്കും

Update: 2026-10-08 07:46 GMT

ദുബൈ: ദുബൈയിലെ സ്ട്രീറ്റ് അഡ്രസ് ബോർഡുകളുടെ നിറം മാറുന്നു. പുതിയ ഡിസൈനുകളും നിറങ്ങളും ക്യു.ആർ കോഡുകളും ഉൾപ്പെടുത്തിയാണ്​ പരിഷ്കാരം നടത്തുന്നത്. 2030ഓടെ ദുബൈയിലെ 186 മേഖലകളിലെ സൈൻബോർഡുകളും വീടുകളുടെ കെട്ടിട നമ്പറുകളും പുതിയ ഡിസൈനിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. റോഡ്‌ ട്രാൻസ്‌പോർട്ട് അതോറിറ്റിയും ദുബൈ മുനിസിപ്പാലിറ്റിയും ചേർന്നാണ് സംവിധാനം നടപ്പാക്കുന്നത്.

മേഖലകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തിരിച്ചറിയാൻ അഞ്ച് വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിക്കുക. ഉദാഹരണത്തിന്, തീരദേശ പ്രദേശങ്ങൾക്ക് നീല നിറവും മരുഭൂമിയോട് ചേർന്ന പ്രദേശങ്ങളിൽ സ്വർണ നിറത്തിലുള്ള ബോർഡുകളുമാകും. യാത്രക്കാർക്ക് എളുപ്പത്തിൽ വഴി മനസ്സിലാക്കാനും ബോർഡുകളിൽ ഏകീകൃത രൂപം കൊണ്ടുവരാനുമാണ് ഈ മാറ്റം.

Advertising
Advertising

പുതിയ പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം തന്നെ ആരംഭിക്കും. സഅബീൽ 1, സഅബീൽ 2, നാദ് അൽ ഷെബ, അൽ ഖവാനീജ് 1, നസ്വ എന്നിവിടങ്ങളിലായി 2,000ത്തിലധികം സൈൻബോർഡുകൾ സ്ഥാപിക്കും. കെട്ടിടങ്ങളിലെ പുതിയ നെയിം പ്ലേറ്റുകളിൽ സ്ഥലം കൃത്യമായി തിരിച്ചറിയാനുള്ള 'മകാനി' നമ്പറിനൊപ്പം ക്യു.ആർ. കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ആ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങളും തെരുവുകളുടെ പേരുകൾക്ക്​ പിന്നിലെ ചരിത്രവും പ്രധാന ലാൻഡ്‌മാർക്കുകളും അറിയാൻ സാധിക്കും. ഭാവിയിൽ ബസ് സ്റ്റോപ്പുകളിലേക്കും സ്മാർട്ട് ആപ്ലിക്കേഷനുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News