മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു
രാജ്യാന്തര ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമാണ്
Update: 2022-04-23 18:31 GMT
മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശാണ് മരിച്ചത്. 37 വയസായിരുന്നു.
ഇന്ന് രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൽബയിലെ ആശുപത്രിയിൽ. രാജ്യാന്തര ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐ.വി.എസിലെ ജീവനക്കാരനാണ്. ഭാര്യ: ഡോ. അഞ്ജു ജപിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.