ഷാർജ മാലിന്യരഹിത നഗരമാകുന്നു; മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കും
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന യു എ ഇയിലെ ആദ്യ പ്ലാന്റ് ഷാർജയിൽ തയ്യാറായി
Update: 2022-04-26 18:52 GMT
മിഡിലീസ്റ്റിലെ ആദ്യ മാലിന്യരഹിത നഗരമാകാൻ ഷാർജ ഒരുങ്ങുന്നു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന യു എ ഇയിലെ ആദ്യ പ്ലാന്റ് ഷാർജയിൽ തയ്യാറായി. വർഷം മൂന്ന് ലക്ഷം ടൺ മാലിന്യം വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് കരുതുന്നത്. 30 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിൽ നിന്ന് ഷാർജയിലെ 28,000 വീടുകളിലേക്ക് വൈദ്യുതി നൽകാനാകും..
വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ബിആയും പാരമ്പര്യേതര ഊർജരംഗത്തെ മസ്ദാറും ചേർന്നാണ് പ്ലാന്റ് നിർമിച്ചത്. പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ഷാർജയിലെ നൂറ് ശതമാനം മാലിന്യവും പുനരുപയോഗത്തിന് യോഗ്യമാവും. നിലവിൽ പുനരുപയോഗം സാധ്യമല്ലാത്ത 76 ശതമാനം മാലിന്യവും ഇപ്പോൾഭൂമി നികത്താനും മറ്റുമാണ് ഉപയോഗിക്കുന്നത്.