2025-ൽ യുഎഇ സിനിമാ മേഖലയിൽ 73.4 കോടി ദിർഹം വരുമാനം

1,270 സിനിമകൾ, 1.48 കോടിയിലധികം ടിക്കറ്റ്

Update: 2026-06-16 12:16 GMT

ദുബൈ: 2025-ൽ യുഎഇ സിനിമാ മേഖലയിൽ 73.4 കോടി ദിർഹം വരുമാനം. രാജ്യത്തെ തിയറ്ററുകളിൽ ഏകദേശം 1,270 സിനിമകളാണ് പ്രദർശിപ്പിച്ചത്. 1.48 കോടിയിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. യുഎഇയിലെ മാധ്യമ മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായ മാറ്റങ്ങൾ നാഷണൽ മീഡിയ അതോറിറ്റിയാണ് പുറത്തുവിട്ടത്. മേഖലയിലെ ഏറ്റവും വലിയ സിനിമാ, വിനോദ വിപണികളിൽ ഒന്നാണ് യുഎഇ. ഇതിന് അടിവരയിടുന്നതാണ് ബോക്‌സ് ഓഫീസ് വരുമാനം.

2025-ൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മാധ്യമ, വിനോദ മേഖലകളിൽ ഒന്നായി ഇലക്ട്രോണിക് ഗെയിംസ് മേഖല നിലകൊണ്ടു. ഡിജിറ്റൽ ഇലക്ട്രോണിക് ഗെയിംസ് സ്റ്റോറുകളുടെ വരുമാനം 2.7 ബില്യൺ ദിർഹമായി ഉയർന്നു. പ്രസിദ്ധീകരണ മേഖലയിൽ ഒരു ലക്ഷത്തിലധികം പെർമിറ്റുകൾ നൽകിയതായും അധികൃതർ അറിയിച്ചു.

Advertising
Advertising



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News