കര്‍ഷരുടെ പ്രതിഷേധം, സംഘര്‍ഷം; യോഗം റദ്ദാക്കി ഹരിയാന മുഖ്യമന്ത്രി

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ യോഗം

Update: 2021-01-10 09:40 GMT
Advertising

കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ യോഗം റദ്ദാക്കി. കൈംല ഗ്രാമത്തിൽ നടക്കുന്ന കർഷകരുടെ സമ്മേളനത്തിൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ യോഗം.

നൂ​റു ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ട്രാ​ക്ട​റി​ൽ കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്താ​നി​രു​ന്ന വേ​ദി​യി​ലേ​ക്ക് എ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. പോ​ലീ​സ് ലാ​ത്തി വീ​ശി. തു‌​ട​ർ​ന്ന് പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനത്തിന് മുന്നോടിയായി ഹരിയാനയിലെ കർണാലിനടുത്തുള്ള ടോൾ പ്ലാസയിൽ പ്രതിഷേധിച്ച കർഷകരെ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. കൈംല ഗ്രാമത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ, ജല പീരങ്കികൾ എന്നിവ പ്രയോഗിച്ചു. ബാരിക്കേഡുകൾ‌ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു.

അ​തേ​സ​മ​യം, വേ​ദി ത​ക​ർ​ത്ത​തി​ൽ ക​ർ​ഷ​ക​ർ​ക്കോ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ​ങ്കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ മ​റ്റു ചി​ല​രാ​ണ് വേ​ദി ത​ക​ർ​ത്ത​തെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു.

Tags:    

Similar News