ക്രിക്കറ്റ് കളിക്കിടെ പന്ത് ജനനേന്ദ്രിയത്തിൽ കൊണ്ടു; 11കാരന് ദാരുണാന്ത്യം

വേനലവധിക്കിടെ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശൗര്യ.

Update: 2024-05-06 15:29 GMT

പൂനെ: മഹാരാഷ്ട്രയിൽ ക്രിക്കറ്റ് കളിക്കിടെ പന്ത് ജനനേന്ദ്രിയത്തിൽ കൊണ്ട് 11കാരനായ കുട്ടിക്ക് ദാരുണാന്ത്യം. പൂനെ ലോഹെഗാവ് മേഖലയിലാണ് സംഭവം. ശംഭു കാളിദാസ് ഖണ്ഡ്‌വെ എന്ന ശൗര്യയാണ് മരിച്ചത്.

വേനലവധിക്കിടെ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശൗര്യ. പന്ത് എറിയുന്നതിനിടെ ബാറ്റ് ചെയ്ത കുട്ടിയുടെ ഷോട്ട് നേരെ ശക്തിയോടെ ശൗര്യയുടെ ജനനേന്ദ്രിയത്തിൽ വന്ന് കൊള്ളുകയായിരുന്നു. കുട്ടി ഉടൻ തന്നെ നിലത്ത് കുഴഞ്ഞുവീണു.

സുഹൃത്തുക്കൾ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അബോധാവസ്ഥയിലായ കുട്ടിയെ കൂട്ടുകാർ അറിയിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മുതിർന്നയാളുകൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തിച്ച് അൽപസമയത്തിനകം മരിക്കുകയായിരുന്നു. സംഭവത്തിൽ എയർപോർട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News