വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

സുപ്രിംകോടതി മുൻ ജഡ്ജി കെ.ടി തോമസ്, ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി.നാരായണൻ എന്നിവർക്കും പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2026-01-25 14:33 GMT

ന്യൂഡൽഹി: 77ാമത് റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിക്കും. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണും പ്രഖ്യാപിച്ചിട്ടുണ്ട്.

സുപ്രിംകോടതി മുൻ ജഡ്ജി കെ.ടി തോമസ്, ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി.നാരായണൻ എന്നിവർക്കും പത്മവിഭൂഷൺ ലഭിച്ചു. ബോളിവുഡ് നടൻ ധർമ്മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. പ്രശസ്ത വയലിനിസ്റ്റ് എൻ.രാജത്തെയും പത്മവിഭൂഷൺ നൽകി ആദരിക്കും. ചെന്നൈയിൽ ജനിച്ച രാജം വയലിനിസ്റ്റ് ടി.എൻ കൃഷ്ണന്റെ സഹോദരിയാണ്.

Advertising
Advertising

എ.ഇ മുത്തുനായകം, കലാമണ്ഡലം വിമല മേനോൻ, ജി.ദേവകി അമ്മ, വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ എന്നിവരടക്കം 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ എന്നിവയാണ് പ്രഖ്യാപിച്ചത്.

ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനും ഇന്ത്യയിലെ റോക്കറ്റ് പ്രൊപ്പൽഷന്റെ മുഖ്യ ശിൽപിയുമാണ് ഡോ.എ.ഇ മുത്തുനായകം. മോഹിനിയാട്ടം നർത്തകിയും നൃത്താധ്യാപികയും തിരുവനന്തപുരത്തെ കേരള നാട്യഅക്കാദമിയുടെ സ്ഥാപകയും ഡയറക്ടറുമാണ് വിമല മേനോൻ. ആലപ്പുഴയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ നാരീശക്തി അവാർഡിനും അർഹയായിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News